ഉപ്പിന് മതി ഉപ്പ് , അധികമാകാതെ നോക്കണേ...
ചിപ്സും സോയ സോസും ഫ്രോസണ്‍ പിസ്സയും എന്നെന്നേക്കുമായി ഉപേക്ഷിക്കണോ? ഈ ഉപ്പുരസങ്ങള്‍ ഇല്ലാത്ത ഭക്ഷണമില്ലാതെ ജീവിക്കുന്നത് മിക്ക ആളുകള്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ ആരോഗ്യം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉപ്പിനെ ഒരു പരിധിയില്‍ കൂടുതല്‍ അടുപ്പിക്കില്ല. അതായത് ഉപ്പിനോട് ആരോഗ്യകരമായ ഒരു സമീപനം എപ്പോഴും ആവശ്യമാണെന്നര്‍ത്ഥം. അതുകൊണ്ടാകും ഉപ്പ് താളിക്കുക എന്ന പ്രയോഗം പോലും അതിന്റെ മിതമായ ഉപയോഗത്തെ സൂചിപ്പിക്കുന്നതാണ്.
സോഡിയം ക്ലോറൈഡ് എന്ന രാസ സംയുക്തം അടങ്ങിയതാണ് ഉപ്പ്. നമ്മുടെ ശരീരത്തിലെ ജല സന്തുലിതാവസ്ഥ ക്രമീകരിക്കാനും ഞരമ്പുകളുടെയും പേശികളുടെയും പ്രവര്‍ത്തനം ഉറപ്പാക്കാനും ദഹനം വര്‍ദ്ധിപ്പിക്കാനും സോഡിയം ആവശ്യമാണ്. ഈ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശരീരത്തിന് ഏകദേശം ഒരു ഗ്രാം ഉപ്പ് ആവശ്യമാണ്. അതായത് പ്രതിദിനം ഒരു ടീസ്പൂണ്‍ ഉപ്പ് മതി. എന്നാല്‍ ഫാസറ്റ് ഫുഡ് ശീലമമാക്കിയ പുതിയ തലമുറ ഇതിന്റെ മൂന്നിരട്ടി വരെ ഉപയോഗിക്കുന്നു എന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
അമിതമായ ഉപ്പ് രക്തസമ്മര്‍ദ്ദം ഉയര്‍ത്തും.അങ്ങനെ സ്‌ട്രോക്ക് അല്ലെങ്കില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ രക്തസമ്മര്‍ദ്ദത്തെ സ്വാധീനിക്കുന്ന ഒരേയൊരു കാര്യം ഉപ്പ് മാത്രമല്ല. 'പല വ്യത്യസ്ത ഘടകങ്ങള്‍ രക്തസമ്മര്‍ദ്ദത്തെ ബാധിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഉപ്പ് ഉപഭോഗത്തിന് പുറമേ സമ്മര്‍ദ്ദം, നിലവിലുള്ള മെഡിക്കല്‍ അവസ്ഥകള്‍, ഭക്ഷണ ശീലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഉപ്പിന്റെ ഉപയോഗം വളരെ കൂടുതലായിരിക്കുമ്പോള്‍, അമിതമായ ഉപ്പ് പുറന്തള്ളാനായി വൃക്കകള്‍ അമിതജോലി ചെയ്യുന്നു. ഇത് വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. അമിതമായ ഉപ്പ് കുടല്‍ മൈക്രോബയോമിനെയും ബാധിക്കുന്നു. വയറ്റിലെ ക്യാന്‍സറിന്റെയും അസ്ഥികളുടെ നഷ്ടത്തിന്റെയും (ഓസ്റ്റിയോപൊറോസിസ്) അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, ഉപ്പ് അമിതവണ്ണത്തിനും കാരണമാകും - ഇത് വിശപ്പിനെ ഉത്തേജിപ്പിക്കുകയും വിശപ്പില്ലെങ്കിലും ഭക്ഷണം കഴിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. ലോകജനസംഖ്യ മുഴുവനും ഉപ്പിന്റെ ഉപയോഗം പ്രതിദിനം അഞ്ച് ഗ്രാമായി കുറച്ചാല്‍, പ്രതിവര്‍ഷം 2.5 ദശലക്ഷം സ്‌ട്രോക്കുകളും ഹൃദയാഘാതവും മൂലമുണ്ടാകുന്ന മരണങ്ങള്‍ തടയാനാകുമെന്ന് WHO കണക്കാക്കുന്നു.